മലയോര മേഖലയിൽ ഡെങ്കിപ്പനി പടരുന്നു

നിലമ്പൂർ: മലയോര മേഖലകളിൽ ഡെങ്കിപ്പനി പിടിമുറുക്കുന്നു. പോത്തുകൽ പഞ്ചായത്തിന് പുറമേ വഴിക്കടവ്, എടക്കര, ചുങ്കത്തറ, മൂത്തേടം കരുളായി, അമരമ്പലം പഞ്ചായത്തുകളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മലയോര മേഖലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 138ഓളമായി. ഇതിൽ 90ഓളം കേസുകൾ പോത്തുകൽ പഞ്ചയാത്തിലെ കുറുമ്പലങ്ങോട് വില്ലേജിലാണ്. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ മാത്രം കണക്കാണിത്. നിലമ്പൂർ ജില്ല ആശുപത്രി, കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളജുകളിലും നിലവിൽ ചികിത്സയിലുള്ളവരുണ്ട്. വഴിക്കടവിൽ അഞ്ച്, എടക്കര രണ്ട്, മൂത്തേടം ഒന്ന്, ചുങ്കത്തറ-രണ്ട്, നിലമ്പൂർ നഗരസഭ മൂന്ന്, കരുളായി രണ്ട്, അമരമ്പലം രണ്ട് എന്നീങ്ങനെയാണ് ഡെങ്കിപ്പനി ബാധിതരുടെ കണക്ക്. ആരോഗ‍്യവകുപ്പി‍​െൻറ ഒൗദ‍്യോഗിക കണക്ക് ഇതാണെങ്കിലും രോഗികളുടെ എണ്ണം ഇതിലും വളരെ കൂടുതലാണ്. സ്വകാര‍്യ ആശുപത്രികളിലും ചികിത്സ തേടിയവർ നിരവധിയാണ്. നിലമ്പൂർ ജില്ല ആശുപത്രിയിൽ നിലവിൽ ചികിത്സയിലുള്ളവർ 11 പേരാണ്. മാർച്ച് മുതൽ മേയ് വരെ ജില്ല ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സതേടിയവർ 88 ആണ്. ഡെങ്കി സ്ഥിരീകരിക്കുന്നതിനായി ഇതിൽ പനിബാധിതരായ 10 പേരുടെ രക്തസാബിൾ പരിശോധനക്കായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് അയച്ചിരുന്നു. മുഴുവൻ പേർക്കും ഡെങ്കിയാണെന്നായിരുന്നു പരിശോധന ഫലം. രക്തസാമ്പിൾ ഇനി പരിശോധനക്ക് അയക്കേണ്ടതില്ലെന്നും സംശയിക്കപ്പെടുന്നവർക്ക് ഡെങ്കിപ്പനിയുടെ ചികിത്സ നൽകാനുമാണ് മെഡിക്കൽ കോളജിൽ നിന്നുള്ള നിർദേശം. മാർച്ച് മധ‍്യത്തോടെയാണ് നിലമ്പൂർ മേഖലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടുതുടങ്ങിയത്. എസ്റ്റേറ്റുകളുള്ള മേഖലയിലാണ് രോഗികളുടെ എണ്ണം കൂടുതൽ. രോഗത്തെക്കുറിച്ച് ഇപ്പോഴും ജനങ്ങൾക്കിടയിൽ മതിയായ അവബോധമില്ലായ്മയും ജാഗ്രതകുറവും ഉണ്ടെന്ന് ആരോഗ‍്യവകുപ്പ് ജീവനക്കാർ പറയുന്നു. പനി മൂർച്ഛിക്കുേമ്പാൾ മാത്രമാണ് വൈദ‍്യസഹായം തേടുന്നത്. നിലമ്പൂർ ബ്ലോക്കിന് കീഴിൽ ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. അബ്ദുൽ ജലീലി‍​െൻറയും ഹെൽത്ത് ഇൻസ്പെക്ടർ പി. ശബരീശ‍​െൻറയും നേതൃത്വത്തിൽ ആരോഗ‍്യവകുപ്പ് ജീവനക്കാർ കടുത്ത ജാഗ്രതയിൽ പ്രതിരോധ പ്രവർത്തന രംഗത്തുണ്ട്. മുൻ വർഷങ്ങളിൽ ഡെങ്കിപനി പടർന്നുപിടിക്കുകയും മരണം സംഭവിക്കുകയും ചെയ്ത പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതലും പ്രതിരോധപ്രവർത്തനം. കുറുമ്പലങ്ങോട് വില്ലേജിൽ കഴിഞ്ഞദിവസം ആരോഗ‍്യപ്രവർത്തകർ നടത്തിയ പ്രതിരോധ പ്രവർത്തനം ഏറെ ഗുണകരമായിട്ടുണ്ട്. എന്നാൽ, ജനങ്ങളുടെ ഭാഗത്തുനിന്ന് മതിയായ സഹകരണം ലഭിക്കുന്നില്ലെന്ന ആക്ഷേപം ഇവർക്കിടയിലുണ്ട്. വീടി‍​െൻറ പരിസരങ്ങൾ പോലും ശുചീകരിക്കാൻ കുടുംബങ്ങൾ അമാന്തം കാണിക്കുകയാണ്. ആരോഗ‍്യപ്രവർത്തകരും ആശാവർക്കർമാരും മറ്റും സ്ഥലതെത്തി പരിസരശുചീകരണം നടത്തേണ്ട അവസ്ഥയാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ബന്ധപ്പെട്ട ജനപ്രതിനിധികളും ഇക്കാര‍്യത്തിൽ ജനങ്ങളെ കൂടുതൽ ബോധവന്മാരാക്കാൻ മുന്നിട്ടിറങ്ങണമെന്ന് ആരോഗ‍്യവകുപ്പ് ജീവനക്കാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.