നിലമ്പൂര്‍: പഞ്ചായത്ത് നടപ്പാക്കിയ ക്ലീന്‍ ചാലിയാര്‍ പദ്ധതിയുമായി കൈകോർത്ത് ചാലിയാർ സർവിസ് സഹകരണ ബാങ്ക്. സ്‌കൂളുകള്‍, പി.എച്ച്.സി, ആയുര്‍വേദ ആശുപത്രി തുടങ്ങിയ പൊതുസ്ഥലങ്ങളില്‍നിന്ന് മാലിന്യം ശേഖരിക്കാനാവശ്യമായ വേസ്റ്റ് ബോക്‌സുകള്‍ ബാങ്ക് പഞ്ചായത്തിന് കൈമാറി. ബാങ്ക് പ്രസിഡൻറ് ബെന്നി കൈതോലില്‍, സെക്രട്ടറി വി.സി. മാത്യു എന്നിവര്‍ ചേര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാന് കൈമാറി. ചാലിയാര്‍ പാലിയേറ്റിവ് കെയർ ക്ലിനിക്കിന് മരുന്നുകള്‍ സൂക്ഷിക്കാനാവശ്യമായ അലമാരയും കസേരകളും നല്‍കി. ബാങ്കിെൻറ പൊതുനന്മ ഫണ്ടില്‍നിന്നുള്ള തുക ഉപയോഗിച്ചാണ് ഇവ വാങ്ങിയത്. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് മൈലാടി പാലം മുതല്‍ അമല്‍ കോളജ് ജങ്ഷന്‍ വരെ റോഡിനിരുവശവും വൃത്തിയാക്കി പൂച്ചെടികള്‍ വെച്ച് പിടിപ്പിക്കും. ബാങ്ക് വൈസ് പ്രസിഡൻറ് ഹാരിസ് ബാബു, അബ്ദുറഹ്മാന്‍ നാലകത്ത്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോണിക്കടവന്‍ ഷൗക്കത്ത്, ബാങ്ക് ഭരണസമിതി അംഗങ്ങളായ സോയി ചെറിയാന്‍, ഉഷാ ഹരിദാസ്, പ്രമീള, പാലിയേറ്റിവ് ഭാരവാഹികളായ കൂരിമണ്ണില്‍ ഷൗക്കത്ത്, ജലീല്‍ അകമ്പാടം, റഷീദ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.