പൂക്കോട്ടുംപാടത്ത് സ്കൂൾ ബസുകളുടെ കാര്യക്ഷമത പരിശോധന നടത്തി

പൂക്കോട്ടുംപാടം: അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ സുരക്ഷിത യാത്ര ലക്ഷ്യമാക്കി സ്കൂൾ ബസുകളുടെ കാര്യക്ഷമത പരിശോധന ആരംഭിച്ചു. പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂൾ ബസുകളാണ് പരിശോധിക്കുന്നത്. പൂക്കോട്ടുംപാടം അഡീഷനൽ എസ്.ഐ ജോർജ് ചെറിയാൻ പരിശോധിച്ച് കാര്യക്ഷമത ഉറപ്പാക്കിയ ബസുകൾക്ക് സ്റ്റിക്കറുകൾ പതിച്ചു. സ്റ്റിക്കറുകള്‍ പതിപ്പിക്കാത്ത ബസുകൾ നിരത്തിലിറങ്ങാൻ അനുവദിക്കില്ല. ആവശ്യമായി വന്നാല്‍ സ്റ്റേഷൻ പരിധിയിലെ സ്കൂൾ ബസ് ജീവനക്കാർക്ക് യൂനിഫോം ഏർപ്പെടുത്താനും ആലോചിക്കുന്നുണ്ട്. പരിശോധനകൾക്ക് സി.സി.പി.ഒ എൻ. സൈനുൽ ആബിദ്, സിവിൽ പൊലീസ് ഓഫിസർമാരായ അഭിലാഷ് കൈപ്പിനി, എം.എസ്. അനീഷ്, അനീഷ് ചാക്കോ, വനിത സി.പി.ഒ ശ്രീജ തുടങ്ങിയവർ നേതൃത്വം നൽകി. ഇഗ്‌നോ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു നിലമ്പൂർ: അമല്‍ കോളജില്‍ ഇഗ്‌നോയുടെ ബി.എ സോഷ്യോളജി, ബി.എ ഇക്കണോമിക്‌സ്, എം.എ സോഷ്യോളജി, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇംഗ്ലീഷ് ടീച്ചിങ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ അറബിക് ലാംഗ്വേജ്, അടിസ്ഥാന വിദ്യാഭ്യാസം ഇല്ലാതെ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കുള്ള ബി.പി.പി കോഴ്‌സ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.പി.പി കോഴ്‌സിന് ജൂണ്‍ 30നകവും മറ്റു കോഴ്‌സുകള്‍ക്ക് ജൂലൈ 15നു മുമ്പും ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോൺ: 04931207055, 9846554084.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.