പൂക്കോട്ടുംപാടം: മലിനജലവും പ്ലാസ്റ്റിക് മാലിന്യങ്ങളുംകൊണ്ട് മലീമസമായ പൂക്കോട്ടുംപാടം അങ്ങാടിയില്‍ മാലിന്യനിർമാർജനം നടത്തി കുടുംബശ്രീ പ്രവര്‍ത്തകര്‍. ആഴ്ചകളായി മലയോരപാത കടന്നുപോകുന്ന അങ്ങാടിയുടെ ഇരുവശവും ജലവിതരണ വകുപ്പും സ്വകാര്യ മൊബൈല്‍ കമ്പനിയും മണ്ണുമാന്തി കേബിള്‍ ജോലികള്‍ നടത്തിവരുകയാണ്. മഴ പെയ്തതോടെ ചളി കെട്ടിക്കിടക്കുകയും മാലിന്യം നിറഞ്ഞും അങ്ങാടി വൃത്തിഹീനമായത് കച്ചവടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ ദുരിതമായിരുന്നു. പ്രശ്നത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു രാഷ്ട്രീയ സംഘടനകളും മറ്റും പരാതി നല്‍കുകയും പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് അധികൃതര്‍ തുക മാറ്റിവെച്ചതല്ലാതെ ഒരു അടിയന്തര നടപടിയും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കുടുംബശ്രീ പ്രവര്‍ത്തകരും അയല്‍ക്കൂട്ടം പ്രവര്‍ത്തകരും രംഗത്തിറങ്ങിയത്. ജൂണ്‍ അഞ്ചിന് 19 വാര്‍ഡുകളിലും ശുചീകരണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുമെന്നും സി.ഡി.എസ്. ചെയര്‍പേഴ്സന്‍ മായ ശശികുമാര്‍ പറഞ്ഞു. അമരമ്പലം പ്രാഥമികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.സി. പ്രേമന്‍ ബോധവത്കരണ ക്ലാസെടുത്തു. പ്രവൃത്തികള്‍ക്ക് കെ.വി. കോമളം, ഫാത്തിമ നസീറ, മുനീഷ കടവത്ത്, അനീഷ് കവളമുക്കട്ട, ഒടുങ്ങില്‍ ഷാജി, ടി.പി. പ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.