മൂന്നാമനെക്കുറിച്ച് സൂചന പാലക്കാട്: മാല പൊട്ടിക്കൽ, ഭവനഭേദനം, ഭണ്ഡാരമോഷണം എന്നിങ്ങനെ വിവിധ കേസുകളിൽ പ്രതികളായ രണ്ടുപേരെ പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഒലവക്കോട് പുതിയപാലം സ്വദേശി ഷാഫിദ് (18), ഒറ്റപ്പാലം, കാഞ്ഞിരക്കടവ് കാളത്തൊടി വീട്ടിൽ അബൂബക്കർ (22) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി പാലക്കാട്-കോഴിക്കോട് ബൈപാസ് റോഡിൽനിന്ന് പിടികൂടിയത്. നൈറ്റ് പട്രോളിങ്ങിനിടെയാണ് മോഷ്ടാക്കൾ പൊലീസിെൻറ വലയിലായത്. സംശയകരമായ സാഹചര്യത്തിൽ കണ്ട ഇവരുടെ ബൈക്ക് പരിശോധിച്ചതാണ് കേസുകൾക്ക് തുമ്പായത്. നമ്പർ പ്ലേറ്റ് അഴിച്ചുവെച്ച നിലയിലായിരുന്നു ബൈക്ക്. തുടർന്ന് നടത്തിയ പരിശോധനയിൽ ബൈക്കിൽ ഒളിപ്പിച്ചുവെച്ച ഇരുമ്പ് വടിയും കണ്ടെത്തി. തുടർന്ന് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് നിരവധി മോഷണക്കേസുകൾക്ക് തുമ്പായത്. കൽപാത്തി മണൽ മന്ത അംബികാപുരം സ്വദേശിനി സ്വർണലതയുടെ രണ്ട് പവെൻറ മാല, കൽപാത്തി സ്വദേശി പത്മനാഭെൻറ ഭാര്യയുടെ ഒരു പവെൻറ മാല, കൽപാത്തി വൈദ്യനാഥപുരം സ്വദേശിനി ഭാഗ്യലക്ഷ്മിയുടെ ഒന്നരപ്പവെൻറ മാല, കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് എൻ.വി. നിവാസിൽ അന്നപൂർണേശ്വരിയുടെ രണ്ടരപ്പവെൻറ മാല, കുഴൽമന്ദം കണ്ണനൂർ സ്വദേശിനി ഗീതയുടെ രണ്ടരപ്പവെൻറ മാല എന്നിവ പൊട്ടിച്ചത് തങ്ങളാണെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞയാഴ്ച കണ്ണാടി, മണലൂരിലുള്ള രൂപേഷ് കുമാറിെൻറ വീട് പട്ടാപ്പകൽ കുത്തിത്തുറന്ന് ലാപ്ടോപ്, കാമറ, പെൻഡ്രൈവുകൾ എന്നിവ മോഷ്ടിച്ചത് ഇവരാണ്. കൂടാതെ പാലക്കാട് ഡി.പി.ഒ റോഡിലുള്ള സെൻറ് മേരീസ് ചർച്ച്, ധോണി സെൻറ് ജെയിംസ് ചർച്ച്, പൂച്ചിറ സുന്നി മസ്ജിദ്, പന്നിയംപാടം ചുരത്തിങ്കൽപ്പള്ളി, എഴക്കാട് ബംഗ്ലാവ് കുന്ന് ചർച്ച്, കോങ്ങാട് മുഹിയുദ്ദീൻ സുന്നി മസ്ജിദ്, ഒമ്പതാം മൈൽ മാർ ഗ്രിഗോറിയസ് ചർച്ച്, നെല്ലിപ്പുഴ ജുമാമസ്ജിദ്, മാങ്ങോട് ജുമാമസ്ജിദ്, നൊട്ടമല ജുമാമസ്ജിദ്, തൃക്കളൂർ സുബ്രഹ്മണ്യ ക്ഷേത്രം, മാങ്ങോട് മില്ലുംപടി മുസ്ലിം പള്ളി, തുപ്പനാട് ജുമാമസ്ജിദ്, പൊന്നംകോട് സെൻറ് ആൻറണി ചർച്ച്, തച്ചമ്പാറ മസ്ജിദു റഹ്മ, മുള്ളത്തുപാറ മഖാം പള്ളി തുടങ്ങി പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ മുന്നൂറോളം ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചിട്ടുണ്ടെന്നും പ്രതികൾ സമ്മതിച്ചു. ഇവരുടെ കൂട്ടത്തിലുള്ള മൂന്നാമനെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. മോഷണമുതലുകൾ വിറ്റുകിട്ടുന്ന പണം ബൈക്കിൽ കറങ്ങി ആർഭാടജീവിതം നയിക്കാനാണ് ഉപേയാഗിച്ചിരുന്നത്. പ്രതികൾ വിറ്റ സ്വർണാഭരണങ്ങൾ പാലക്കാട് ടൗണിലെ ജ്വല്ലറികളിൽനിന്ന് പൊലീസ് കണ്ടെടുത്തു. പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. പാലക്കാട് ഡിവൈ.എസ്.പി ജി.ഡി. വിജയകുമാറിെൻറ നിർദേശത്തെത്തുടർന്ന് ടൗൺ നോർത്ത് എസ്.ഐ ആർ. രഞ്ജിത് ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ. നന്ദകുമാർ, പി.എ. നൗഷാദ്, ആർ. കിഷോർ, എം. സുനിൽ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, എസ്. സന്തോഷ് കുമാർ, ആർ. രാജീദ്, ആർ. ദിലീഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.