തുവ്വൂരിൽ കിണർ ഇടിഞ്ഞു താഴ്ന്നു

തുവ്വൂർ: തുടർച്ചയായ മഴയിൽ തുവ്വൂരിൽ വ്യാപകനാശം. വില്ലേജ് ഓഫിസിന് സമീപത്തെ പരേതനായ വട്ടിപ്പറമ്പത്ത് വീരാ‍​െൻറ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. അഞ്ച് മീറ്ററോളം താഴ്ചയുള്ള കിണറാണ് ചൊവ്വാഴ്ച രാവിലെ ഇടിഞ്ഞ് വീണത്. കിണറിന് ചുറ്റുമുള്ള കോൺക്രീറ്റ് കൈവരിയും തകർന്ന് കിണറിലേക്ക് പതിച്ചു. കിണറിന് ചുറ്റും മണ്ണിടിയുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. കല്ലും മണ്ണും നിറഞ്ഞതിനാൽ കിണർ ഉപയോഗശൂന്യമായ അവസ്ഥയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.