കൂറ്റനാട്: അപകടസ്ഥലത്ത് സഹായത്തിനെത്തിയ . പെരിന്തൽമണ്ണ താഴേേക്കാട് റഷീദിനെയാണ് (48) ചാലിശ്ശേരി എസ്.ഐ അരുൺകുമാറും സംഘവും പിടികൂടിയത്. നാലുപേർക്കായി അന്വേഷണം ഉൗർജിതമാക്കി. തിങ്കളാഴ്ച വൈകീട്ട് കൂറ്റനാട് പെട്രോൾ പമ്പിന് സമീപത്തെ വാഹനാപകടവുമായി ബന്ധപ്പെട്ടാണ് പ്രശ്നം. അഞ്ചംഗസംഘം സമീപത്തെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് കാറിൽ കയറി പിറകോട്ടെടുത്തതോടെ സ്കൂട്ടർ യാത്രികയെ ഇടിച്ചു. പിറകിൽ വന്ന ടിപ്പർ ലോറിയും സ്കൂട്ടറിലിടിച്ചതോടെ യാത്രിക മരിച്ചു. തുടർന്ന് ടിപ്പർ ഡ്രൈവറെ വലിച്ചിറക്കി മർദിച്ച അഞ്ചംഗസംഘം ട്രാഫിക് പൊലീസുകാരൻ വന്നതോടെ ഇദ്ദേഹത്തിന് നേരെയും തിരിഞ്ഞു. ചാലിശ്ശേരി അഡീഷനൽ എസ്.ഐ സത്യവും സംഘവും സ്ഥലത്തെത്തിയെങ്കിലും ഇവരെയും ആക്രമിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. കൂടുതൽ പൊലീസ് എത്തിയതോടെ നാലുപേർ രക്ഷപ്പെട്ടു. ഇവരുടെ കാറിൽനിന്ന് മദ്യക്കുപ്പികളും ഭക്ഷണപദാർഥങ്ങളും കണ്ടെടുത്തു. ഡ്രൈവറെ മർദിച്ചതിലും സ്ത്രീ മരിച്ചതിലും മറ്റും ഇവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.