അഗളി: മന്ത്രിയെ തടഞ്ഞ വിഡിയോ വൈറലായ സംഭവത്തിൽ തനിക്ക് പങ്കിെല്ലന്ന് കന്യാസ്ത്രീ. കോൺവെൻറ് വളപ്പിൽ പത്തോളം തവണ ആനക്കൂട്ടം പ്രവേശിച്ച് നാശനഷ്ടം വരുത്തിയതും കോൺവെൻറിന് മുന്നിലെ റോഡ് പൊട്ടിപ്പൊളിഞ്ഞതും മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നും ഇവർ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച വനംമന്ത്രി കെ. രാജു അട്ടപ്പാടിയിലെ ഷോളയൂരിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഷോളയൂർ ദീപ്തി കോൺവെൻറ് മദർ സിസ്റ്റർ റിൻസി കോൺവെൻറിന് മുന്നിൽ മന്ത്രിയെ തടഞ്ഞത്. ഇതുമായി ബന്ധപ്പെട്ട വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് ഷോളയൂർ പൊലീസ് ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.