ഫസൽ

പഞ്ചായത്തംഗം ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. പി ഹസീന ഫസലിന്റെ ഭർത്താവും, മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും, മൂന്നാം വാർഡിൽ നിന്നുള്ള നിലവിലെ വേങ്ങര പഞ്ചായത്ത് ബോർഡ്‌ മെമ്പറുമായ കുറ്റൂർ നോർത്ത് സ്വദേശി കൂളിപിലാക്കൽ (എടത്തോള) ഫസൽ (62) മരണപ്പെട്ടു. കുറച്ചു ദിവസായി ഹൃദ്രോഗ ബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

മക്കൾ: തിത്തുമ്മ ഫർഹാന, ഹാസിൽ, റിസ ഫാത്തിമ. മരുമക്കൾ: ഹിഷാം, സാൻജിദ്. ഖബറടക്കം: ഇന്ന് (05.01.2026) വൈകുന്നേരം 4 മണിക്ക് കുറ്റൂർ നോർത്ത് കുന്നാഞ്ചേരി ജുമാ മസ്ജിദിൽ.

Tags:    
News Summary - Vengara Panchayat Board member, passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.