ദലിതര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായുള്ള ചെറുത്തുനില്‍പ്പ് അനിവാര്യം -പി.കെ.എസ്

പൂക്കോട്ടുംപാടം: ദലിതര്‍ക്കെതിരെ രാജ്യത്തുടനീളം നടക്കുന്ന പീഡനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ആള്‍ക്കൂട്ട മർദനങ്ങള്‍ക്കുമെതിരെ പട്ടികജാതി ക്ഷേമസമിതി അമരമ്പലം മേഖല സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായുള്ള ചെറുത്തുനില്‍പ്പ്‌ ആവശ്യമാണെന്നും സമ്മേളനം വിലയിരുത്തി. സി.പി.എം അമരമ്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.കെ. അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി. അനീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ. രാജൻ പ്രവർത്തന റിപ്പോർട്ടും സി. വിനോദ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. പട്ടികജാതി ക്ഷേമ സമിതി നിലമ്പൂർ ഏരിയ സെക്രട്ടറി സി. വിനോദ്, ഏരിയ പ്രസിഡൻറ് കൃഷ്ണൻ, സി.പി.എം നിലമ്പൂർ ഏരിയ കമ്മിറ്റി അംഗം കെ.പി. വിനോദ്, അമരമ്പലം ലോക്കൽ കമ്മിറ്റി അംഗം പി. ശ്രീധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികള്‍: കെ. രാജന്‍ (സെക്ര.), ടി. അനീഷ്‌ (പ്രസി.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.