അലിഫ് ടാലൻറ് ടെസ്​റ്റ്

പൂക്കോട്ടുംപാടം: നിലമ്പൂര്‍ ഉപജില്ല അറബിക് ടീച്ചേഴ്സ് ഫെഡറേഷ‍‍​െൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. നിലമ്പൂര്‍ മാനവേദന്‍ ഹൈസ്കൂളില്‍ നടന്ന ടെസ്റ്റില്‍ 300 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി എന്നീ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. സമാപന സമ്മേളനം നഗരസഭ ഉപാധ്യക്ഷന്‍ പി.വി. ഹംസ ഉദ്ഘാടനം ചെയ്തു. മാനവേദന്‍ സ്കൂള്‍ പ്രധാനാധ്യാപിക കിസ്റ്റീന ജോണ്‍സണ്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പി.സി. അബ്ദുല്‍ ഹലീം, റഹ്മത്ത് പി. ഫൈസല്‍, കെ. അബ്ദുല്‍ ഗഫൂര്‍, കെ. മുഹമ്മദ്‌ മുസ്തഫ, ഹമീദ്, ഫിറോസ്‌ ഖാന്‍, കെ. മുഹമ്മദ്‌ അഷ്റഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.