നിലമ്പൂർ: ജില്ലയിലെ കഞ്ചാവ് മൊത്ത വിതരണ ശൃംഖലയിലെ മുഖ്യ കണ്ണികളിൽ ഒരാൾ നിലമ്പൂർ എക്സൈസ് സംഘത്തിെൻറ പിടിയിലായി. കൂട്ടിലങ്ങാടി കീരൻകുണ്ട് പറമ്പൻതൊടി റെയ്ഷാദിനെയാണ് (42) നിലമ്പൂർ റേഞ്ച് ഇൻസ്പെക്ടർ കെ.ടി. സജിമോനും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് രണ്ടര കിലോ കഞ്ചാവ് പിടികൂടി. മുമ്പ് കഞ്ചാവ് ചില്ലറ വിൽപനയിൽ ഏർപ്പെട്ടിരുന്ന ഇയാൾ അടുത്ത കാലത്തായി ഇടനിലക്കാരെ ഒഴിവാക്കി തമിഴ്നാട്ടിലെ മധുര, കമ്പം, തേനി എന്നിവിടങ്ങളിൽനിന്ന് മൊത്തമായി എടുത്ത് ജില്ലയിലെ വിതരണക്കാർക്ക് എത്തിക്കുകയാണെന്ന് എക്സൈസ് സംഘം പറഞ്ഞു. നിലമ്പൂർ ഭാഗങ്ങളിൽ ചില്ലറ വിൽപനക്ക് എത്തിയപ്പോൾ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരിശോധനക്ക് പ്രിവൻറിവ് ഓഫിസർ ഷിജുമോൻ, ബിജു പി. എബ്രഹാം, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.ആർ. ജസ്റ്റിൻ, വി. സുഭാഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.