മഞ്ചേരി

ഡി.വൈ.എഫ്.ഐ ബ്ലോക്ക് സമ്മേളനം : ഡി.വൈ.എഫ്.ഐ ബ്ലോക്ക് സമ്മേളനം സമാപിച്ചു. രണ്ടു ദിവസമായി സ്റ്റീഫൻ ഹോക്കിഗ് നഗറിൽ വെച്ച് നടന്ന പ്രതിനിധി സമ്മേളനം പയ്യനാട് കേന്ദ്രീകരിച്ച് ഗവ. കോളേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു 23 അംഗ ബ്ലോക്ക് കമ്മറ്റിയെ തിരഞ്ഞെടുത്തു യുവജന റാലി അഭിമന്യു നഗറിൽ സമാപിച്ചു. പെതു സമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം വി.ടി. സോഫിയ ഉദ്ഘാടനം ചെയ്തു.പി. രതീഷ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് എൻ.നിധിഷ്, കെ. ഉബൈദ്, ജസീർ കുരിക്കൾ, സജിത് പയ്യനാട് തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റുകളിൽ നിന്നും ശേഖരിച്ച പുസ്തകങ്ങൾ ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. മുബഷിർ ഏറ്റുവാങ്ങി. ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സര വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ കമ്മിറ്റി അംഗം കെ.സി. ഉണ്ണിക്കൃഷ്ണൻ നിർവ്വഹിച്ചു. പി. രതീഷ് ( പ്രസിഡന്റ് ) എം.റഹ്മാൻ (വൈസ് പ്രസിഡന്റ്), എ.പി.ഷമീർ (സെക്രട്ടറി) ജസീർ കുരിക്കൾ, വി. ആതിര, വിപിൻ (ജോ: സെക്രട്ടറി.) മുഹമ്മദ് ഫാരിസ് (ട്രഷറർ) ബാബു റഹ്മാൻ, ബിനിഷ് (സെക്രട്ടറിയറ്റംഗങ്ങൾ) തുടങ്ങിയവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.