മലപ്പുറം: കമ്യൂണിറ്റി വെൽഫയർ ഫണ്ട് ആനുകൂല്യങ്ങൾ പൂർണമായും സുതാര്യമായി പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി പ്രയോജനപ്പെടുത്തണമെന്നും പ്രവാസി പദ്ധതികളിൽ കാലതാമസം ഒഴിവാക്കണമെന്നും പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി ആവശ്യപ്പെട്ടു. മലപ്പുറത്ത് ജില്ല പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹസനുൽ ബന്ന മുതുവല്ലൂർ അധ്യക്ഷത വഹിച്ചു. നോർക്ക സെക്ഷൻ അസി. ബാബുരാജ്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് നാസർ കീഴുപറമ്പ്, നസീറാ ബാനു, ഖത്തർ കൾച്ചർ ഫോറം പ്രധിനിധി അലവിക്കുട്ടി പെരിന്തൽമണ്ണ, ജിദ്ദ സാംസ്കാരിക വേദി പ്രതിനിധി സൈതലവി താനൂർ, എ. ഫാറൂഖ് എന്നിവർ സംസാരിച്ചു. മുഹമ്മദ് പൊന്നാനി സ്വാഗതവും ഇബ്രാഹിം കോട്ടയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.