വള്ളിക്കുന്ന്: ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ വനിത വോളിബാൾ ടീമിൽ ഇടംപിടിച്ച് ചരിത്രത്തിലേക്ക് സ്മാഷ് പായിക്കുകയാണ് അശ്വനി. മലപ്പുറം ജില്ലയുെട വോളിബാൾ പെരുമ വാനോളമുയർത്തിയ മുൻ ജൂനിയർ ഇന്ത്യൻ താരമായ വള്ളിക്കുന്നിലെ അബൂബക്കറിെൻറ പിൻഗാമിയായാണ് ചേലേമ്പ്ര സ്വദേശിനിയായ അശ്വനി ദേശീയ ടീമിെൻറ ഭാഗമാകുന്നത്. ഇന്ത്യൻ സീനിയർ ടീമിലിടം നേടുന്ന ആദ്യ മലപ്പുറം ജില്ലക്കാരിയെന്ന പ്രത്യേകത കൂടി 23കാരിയായ ഇൗ റെയിൽവേ താരത്തിനുണ്ട്. പ്രിയശിഷ്യ നേട്ടങ്ങളുടെ പടവുകൾ താണ്ടി ഏഷ്യൻ ഗെയിംസിൽവരെയെത്തി നിൽക്കുമ്പോൾ ഏറെ സന്തോഷിക്കുന്നത് അശ്വനിയുടെ ആദ്യകാല പരിശീലകൻ കെ.എം. അബ്ദുല്ലയാണ്. ഏഴാംതരത്തിൽ പഠിക്കുമ്പോഴാണ് അത്താണിക്കൽ ചന്തൻ ബ്രദേഴ്സ് സ്കൂളിലെ വോളി പരിശീലകനായ അബ്ദുല്ലയുടെയടുത്ത് ആദ്യമായി അശ്വനി എത്തുന്നത്. തുടക്കം മുതൽ അസാമാന്യ കഴിവും താൽപര്യവും പ്രകടിപ്പിച്ച അശ്വനിയെ അബ്ദുല്ല താൽപര്യമെടുത്ത് രണ്ടുവർഷത്തിനുശേഷം തിരുവനന്തപുരം സായിയിലേക്ക് അയച്ചു. ഇതിനിടെ, സംസ്ഥാന സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തിനുവേണ്ടി ജഴ്സിയണിഞ്ഞു. കേരള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും തുടർന്ന് ജൂനിയർ ഇന്ത്യക്ക് വേണ്ടി കളിക്കുകയും ചെയ്തു. ഇപ്പോൾ വെസ്റ്റേൺ റെയിൽവേ താരമാണ് ചേലേമ്പ്ര കുണ്ടോത്ത് മോഹൻദാസിെൻറയും അജിതയുടെയും മകളായ അശ്വനി. കോഴിക്കോട്ട് നടന്ന ദേശീയ വോളിയിലെ മികച്ച പ്രകടനമാണ് സീനിയർ ഇന്ത്യൻ ക്യാമ്പിലേക്ക് വഴിതുറന്നത്. കളിയിൽ തെൻറ നേട്ടങ്ങൾക്കെല്ലാം അശ്വനി കടപ്പെട്ടിരിക്കുന്നത് വോളിയുടെ ബാലപാഠങ്ങൾ പകർന്നുനൽകിയ കെ.എം. അബ്ദുല്ലയോടാണ്. ഇദ്ദേഹം ഒന്നര പതിറ്റാണ്ട് മുമ്പ് സ്കൂളിൽ തുടങ്ങിയ സൗജന്യ വോളിബാൾ ക്യാമ്പ് ഇന്നും തുടരുന്നു. മുൻ ജില്ല വോളിതാരവും ശോഭന ക്ലബിെൻറ കളിക്കാരനുമാണ് 53കാരനായ പരുത്തിക്കാെട്ട അബ്ദുല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.