നിലമ്പൂർ: സെപ്റ്റംബർ അഞ്ചിന് നടക്കുന്ന മസ്ദൂർ കിസാൻ സംഘർഷ് റാലിക്കും പാർലമെൻറ് മാർച്ചിനോടനുബന്ധിച്ച് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി നയിക്കുന്ന വടക്കൻ മേഖല വാഹനപ്രചാരണ ജാഥക്കും മുന്നോടിയായി സ്വാഗതസംഘം രൂപവത്കരിച്ചു. നിലമ്പൂർ കുഞ്ഞാലി മന്ദിരത്തിൽ ചേർന്ന യോഗം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് ജോർജ് കെ. ആൻറണി ഉദ്ഘാടനം ചെയ്തു. മാട്ടുമ്മൽ സലീം അധ‍്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി നയിക്കുന്ന വടക്കൻ മേഖല പ്രചാരണ ജാഥ ആഗസ്റ്റ് ഒമ്പത്, 10 തീയതികളിലാണ് ജില്ലയിൽ പ്രചാരണം നടത്തുക. 10ന് വൈകീട്ട് 4.30ന് ജാഥ നിലമ്പൂരിലെത്തും. 14ന് വൈകീട്ട് ആറ് മുതൽ രാത്രി 12 വരെ ഏരിയ കേന്ദ്രങ്ങളിൽ സാമൂഹിക ജാഗരൺ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.