റോഡ് തകർച്ച: വഴങ്ങല്ലിയിൽ റോഡ് ഉപരോധിച്ചു

അലനല്ലൂർ: കാര്യവട്ടം-അലനല്ലൂർ റോഡ് ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മ റോഡ് ഉപരോധിച്ചു. ആശുപത്രിപ്പടി മുതൽ വഴങ്ങല്ലി പാലം വരെ 2.5 കിലോമീറ്റർ ദൂരം ഗതാഗത യോഗ്യമല്ലാത്ത നിലയിലാണ്. ദിവസേന നിരവധി രോഗികളും മറ്റും ആശ്രയിക്കുന്ന റോഡ് മഴ കനത്തതോടെ കുണ്ടും കുഴിയുമായി. റോഡി​െൻറ വശങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നു. വഴങ്ങല്ലി അത്താണിപ്പടിയിൽ സംഘടിപ്പിച്ച ഉപരോധത്തിന് ഗ്രാമ പഞ്ചായത്തംഗം പി. മുസ്തഫ, വ്യാപാരി വ്യവസായി യൂനിറ്റ് പ്രസിഡൻറ് കെ. ലിയാക്കത്തലി, കെ. നസറുദ്ദീൻ, ഇ.വി. അലി, ടി.കെ. മമ്മു, കെ. മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: അലനല്ലൂർ വഴങ്ങല്ലിയിൽ റോഡ് ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് നട്ടുകാർ വാഴ നട്ട് പ്രതിഷേധിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.