നിലമ്പൂര്‍: നടുവിലക്കളം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തോടനുബന്ധിച്ച് ആധ്യാത്മിക പഠന ക്ലാസ് ആരംഭിച്ചു. പുപ്പാല ശങ്കരാശ്രമം സ്വാമി പരമാനന്ദപുരി ഉദ്ഘാടനം ചെയ്തു. ടി.പി. ഉണ്ണികൃഷ്ണന്‍, പി. ശിവശങ്കരന്‍, എം.വി. ബാലകൃഷ്ണന്‍, പി.കെ. ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി ബാല്യം സഫലമാക്കാന്‍ എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ബാലഗോകുലം സംസ്ഥാന സെക്രട്ടറി കെ.വി. കൃഷ്ണന്‍കുട്ടി ക്ലാസെടുത്തു. എല്ലാ ഞായറാഴ്ചയും രാവിലെ ഒമ്പതുമുതല്‍ 10.30വരെയാണ് പഠന ക്ലാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.