പാലക്കാട്: മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടന്ന യുവാവിനെ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് പിടികൂടി. ചെന്നൈ സൂല്യപ്പള്ളം സ്വദേശി ഭരതാണ് (19) പൊള്ളാച്ചി റോഡില്‍ രാത്രി വാഹന പരിശോധനക്കിടെ പിടിയിലായത്. പാലക്കാട് വെണ്ണക്കര ഐശ്വര്യ നഗറില്‍ കിഷോറിെൻറ ബൈക്കാണ് ജൂലൈ 15ന് മോഷ്ടിച്ചത്. പാലക്കാെട്ട ബന്ധുവീട്ടിലെ ചടങ്ങില്‍ പങ്കെടുത്ത ശേഷം ബൈക്ക് മോഷ്ടിക്കുകയും ബന്ധുവീടിെൻറ പരിസരത്ത് നിര്‍ത്തി നാട്ടില്‍ പോവുകയും ചെയ്തു. തിരിച്ച് വീണ്ടും പാലക്കാട് വന്ന് ബൈക്കുമായി ചെന്നൈയിലേക്ക് പോകുമ്പോഴാണ് പിടിയിലായത്. മണ്‍സൂണ്‍ ആൻറി തെഫ്റ്റിെൻറ ഭാഗമായി പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് ഇന്‍സ്‌പെക്ടര്‍ ആർ. മനോജ്കുമാറിെൻറ നിര്‍ദേശപ്രകാരം പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ വി.എസ്. മുരളീധരൻ, വി.എസ്. അന്‍ഷാദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പ്രശാന്ത്, മണികണ്ഠൻ, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഷാനോസ്, സത്താർ, സജീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.