പൊലീസിനെ കണ്ട്​ ഓടിയയാളുടെ ബൈക്കില്‍നിന്ന്​ 3.70 ലക്ഷം കണ്ടെടുത്തു

പൂക്കോട്ടുംപാടം: പൊലീസിനെ കണ്ട് ബൈക്കുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടയാളുടെ വാഹനത്തില്‍നിന്ന് 3.70 ലക്ഷത്തി​െൻറ കുഴല്‍പണം കണ്ടെടുത്തു. ശനിയാഴ്ച ഉച്ചയോടെ പൂക്കോട്ടുംപാടം ഉപ്പുവള്ളിയില്‍ വാഹന പരിശോധനക്കിടെയാണ് സംഭവം. പൂക്കോട്ടുംപാടത്തുനിന്ന് കരുളായി വഴി വരികയായിരുന്ന ബൈക്ക് യാത്രികനാണ് പൊലീസ് കൈ കാണിച്ചതോടെ റോഡരികില്‍ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബൈക്കി​െൻറ ടാങ്ക് കവറില്‍ സൂക്ഷിച്ച നിലയില്‍ പണവും മൊബൈല്‍ ഫോണും കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ മലപ്പുറം മേല്‍മുറി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ബൈക്കെന്ന് വ്യക്തമായിട്ടുണ്ട്. പൂക്കോട്ടുംപാടം അഡീഷനല്‍ എസ്.ഐ ജോർജ് ചെറിയാന്‍, സി.പി.ഒ മുഹമ്മദ് ബഷീര്‍ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം കരുളായി പാലാങ്കരയില്‍ 9.45 ലക്ഷം രൂപയുടെ കുഴല്‍പണവുമായി യുവാവിനെ പൊലീസ് പിടികൂടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.