വാട്‌സ്ആപ്​ ഹര്‍ത്താൽ: ഒരാൾകൂടി അറസ്​റ്റിൽ

താനൂർ: വാട്‌സ്ആപ് ഹര്‍ത്താലി​െൻറ മറവില്‍ താനൂരില്‍ അക്രമം നടത്തിയ കേസില്‍ ഒരാൾ കൂടി പൊലീസ് പിടിയില്‍. താനൂര്‍ പണ്ടാരക്കടപ്പുറം ചേക്കാമാടത്ത് നിഷാനെയാണ് (18) താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 16ന് നടന്ന ഹര്‍ത്താലില്‍ കെ.എസ്.ആർ.ടി.സി ബസ് തകര്‍ക്കല്‍, പൊലീസിനെ ആക്രമിക്കല്‍, കെ.ആർ ബേക്കറി മോഷണം, വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.