വള്ളിക്കുന്ന്: ഒലിപ്രംകടവിൽ വിൽപനക്കായി സൂക്ഷിച്ച ദിവസങ്ങൾ പഴക്കമുള്ള മത്സ്യങ്ങൾ ആരോഗ്യവകുപ്പും ജില്ല ഫുഡ് സേഫ്റ്റി എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി നശിപ്പിച്ചു. റോഡരികിലെ മത്സ്യകച്ചവട ഷെഡ് പൊളിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ കച്ചവടക്കാരെ സമീപിച്ചപ്പോഴാണ് പെട്ടിയിൽ സൂക്ഷിച്ച ദുർഗന്ധം വമിക്കുന്ന മത്സ്യം ശ്രദ്ധയിൽ പെട്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് വാർഡ് അംഗം കെ.വി. അജയ്‌ലാലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഫുഡ് സേഫ്റ്റി എൻഫോഴ്സ്മെൻറ് വിഭാഗം ഉദ്യോഗസ്ഥരായ ബിബി മാത്യു, അബ്ദുൽ റഷീദ്, നീലിമ എന്നിവരുമെത്തി. കേടായ മീനുകൾ കച്ചവടക്കാരനെകൊണ്ട് തന്നെ കുഴിച്ചുമൂടിച്ചു. പഴയ ഫ്രിഡ്ജുകളിൽ ആണ് ഐസിട്ട് മത്സ്യം സൂക്ഷിച്ചിരുന്നത്. പരപ്പനങ്ങാടി പൊലീസ്, ഗ്രാമപഞ്ചായത്ത് അധികൃതർ എന്നിവരും സ്ഥലത്തെത്തിയിരുന്നു. ഫോട്ടോ: ഒലിപ്രംകടവിൽ ദിവസങ്ങൾ പഴക്കമുള്ള മൽസ്യങ്ങൾ കച്ചവടക്കാരനെകൊണ്ട് തന്നെ ഫുഡ് സേഫ്റ്റി എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ നശിപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.