പൊന്നാനിയിൽ ബോട്ട്​ നിർമാണ യാർഡ്​ നിർമിക്കും -മന്ത്രി മേഴ്സിക്കുട്ടിയമ്മ

പൊന്നാനി: പുതിയ ബോട്ടുകളുടെ നിർമാണത്തിനും ബോട്ടുകളുടെ നവീകരണ- അറ്റകുറ്റപ്പണികൾക്കും സഹായകരമാവുന്ന യാർഡുകളിൽ ഒന്ന് പൊന്നാനിയിൽ നിർമിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. പൊന്നാനി ഹാർബർ പരിസരത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. കൊല്ലം ശക്തികുളങ്ങരയിലാണ് മറ്റൊന്ന്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്കായി മൂന്ന് മറൈൻ ആംബുലൻസുകൾ പത്തൊൻപതര കോടി രൂപ ചെലവിൽ ഒരു വർഷംകൊണ്ട് പുറത്തിറക്കും. മത്സ്യത്തൊഴിലാളികൾക്ക് അപകടത്തിൽപ്പെടുമ്പോൾ രക്ഷപ്പെടാനുള്ള ആധുനിക സാങ്കേതികവിദ്യയിൽ പരിശീലനം നൽകുമെന്നും ജില്ലയിൽ നൂറോളം പേർക്ക് ആദ്യഘട്ടത്തിൽ പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു. നാല് കോടി ചെലവിൽ നിർമിക്കുന്ന പുതിയ വാർഫി​െൻറയും മൂന്നര കോടി രൂപ ചെലവഴിച്ച് നിർമിച്ച 78 മത്സ്യ സ്റ്റോറേജ് പുരകളുടെയും ഫിഷറീസ് സ്റ്റേഷ​െൻറയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. 1.87 കോടി വകയിരുത്തി നിർമിക്കുന്ന അപ്രോച്ച് റോഡി​െൻറയും പാർക്കിങ് ഏരിയയുടെയും നിർമാണ ഉദ്ഘാടനവും നിർവഹിച്ചു. ഹാർബർ പരിസരത്ത് നടന്ന പൊതുസമ്മേളനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തിരമാലകളിൽ തട്ടി തകരാറിലാവുന്നതിനാൽ ബോട്ടുകൾ അടുപ്പിക്കാൻ കഴിയില്ലെന്ന പരാതി പരിഗണിച്ചാണ് സ്പീക്കറുടെ ഇടപെടലിനെ തുടർന്ന് വാർഫ് നിർമാണത്തിന് തുടക്കം കുറിക്കുന്നത്. 100 മീറ്റർ നീളത്തിൽ ഹാർബറി​െൻറ പടിഞ്ഞാറ് ഭാഗത്താണ് വാർഫ്. നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഹാർബർ ചീഫ് എൻജിനീയർ പി.കെ. അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കൂട്ടായി ബഷീർ, വി. രമാദേവി, അഷ്റഫ് പറമ്പിൽ, പി. സൈഫു, എ.കെ ജബ്ബാർ, പാർട്ടി പ്രതിനിധികളായ ടി.എം. സിദ്ദീഖ്, കെ.എ. റഹീം, റഫീഖ് മാറഞ്ചേരി, ചക്കൂത്ത് രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.ഒ. ഷംസു സ്വാഗതവും എസ്. അനിൽകുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.