നിലമ്പൂര്‍: ജനസംഘത്തിെൻറ സംസ്ഥാന അധ്യക്ഷനായിരു ടി.എന്‍. ഭരതെൻറ മകനും ആര്‍.എസ്.എസ് പ്രചാരകനുമായിരുന്ന ദുര്ഗാദാസിെൻറ 38ാം ബലിദാന ദിനം ദുര്‍ഗാദാസ് ശ്രദ്ധാഞ്ജലി സമിതിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. പൂർവ സൈനിക് സെല്‍ ജില്ല കൺവീനര്‍ കെ. പ്രേംനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. ആര്‍.എസ്.എസ് ജില്ല കാര്യവാഹക് പി. ദിനേശന്‍ അധ‍്യക്ഷത വഹിച്ചു. ദുര്ഗാദാസിെൻറ പേരിലുള്ള വിദ്യാഭ്യാസ അവാര്‍ഡ് ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്നും മികച്ച മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയ സി. വിനോദിന് നല്‍കി. ഇ.എം. സുധാകരന്‍, വേണുഗോപാല്‍ നിലമ്പൂര്‍, ഇന്‍ഡസ്‌കാന്‍ മുരളീധരന്‍, കെ. അരുൺ, പി. ഷിമിത്ത് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.