പുതുപ്പരിയാരം: പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറും റിട്ട. തഹസിൽദാറുമായ മേട്ടിങ്കൽ വീട്ടിൽ എം.കെ. നാരായണൻ (72) നിര്യാതനായി. പനി ബാധിച്ച് രണ്ടുദിവസം വിശ്രമത്തിലായിരുന്ന അദ്ദേഹത്തിന് വ്യാഴാഴ്ച രാത്രി ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് പാലക്കാെട്ട സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചെങ്കിലും അർധരാത്രിയോടെ മരിച്ചു. സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം പാലക്കാട് ഗവ. വിക്ടോറിയ കോളജിലെ പഠനത്തിന് ശേഷം റവന്യു വകുപ്പിൽ ക്ലർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പാലക്കാട് ഹെഡ്ക്വാർട്ടേഴ്സ് റവന്യു ഡിപ്പാർട്ട്മെൻറിൽ തഹസിൽദാറായി വിരമിച്ച ശേഷം കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ സർവേ വിഭാഗത്തിൽ സേവനമനുഷ്ഠിച്ചു. മോട്ടിങ്കൽ അയ്യപ്പക്ഷേത്രം കമ്മിറ്റി സ്ഥാപക പ്രസിഡൻറ്, രക്ഷാധികാരി, അയ്യപ്പസേവ സംഘം കേന്ദ്രസമിതി അംഗം, കോങ്ങാട് തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ എക്സിക്യൂട്ടിവ് ഓഫിസർ എന്നീ നിലകളിൽ പ്രവർത്തിച്ചു. സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. രണ്ടാം തവണയാണ് പഞ്ചായത്ത് പ്രസിഡൻറാകുന്നത്. വെള്ളിയാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ശ്യാമള. മക്കൾ: നിപുൺ (എൻജിനീയർ, സതേൺ റെയിൽവേ ബംഗളൂരു), നിർമൽ (ഹ്യുണ്ടായ്), കൽപന (അഭിഭാഷക). മരുമക്കൾ: അഡ്വ. ജ്യോതി ബസു, അശ്വതി, ഷൈമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.