ശക്തമായ മഴയിൽ കിണറിടിഞ്ഞു

തുവ്വൂർ: ശക്തമായ മഴയെത്തുടർന്ന് കിണർ ഇടിഞ്ഞു. വെള്ളിയാഴ്ച പകൽ കുവ്വപ്പുറം പയ്യനാടൻ മുഹമ്മദി​െൻറ വീട്ടുമുറ്റത്തെ 20 കോൽ ആഴമുള്ള കിണറാണ് താഴ്ന്നത്. വലിയ ശബ്ദംകേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് വിവരമറിയുന്നത്. ഓടിട്ട വീടി​െൻറ ഒരു വാര അകലെയാണ് കിണർ. വീടിന് ഒന്നും സംഭവിച്ചിട്ടില്ല. മഴയെത്തുടർന്ന് കിണറിൽ വെള്ളം ക്രമാതീതമായി വർധിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.