പൂക്കോട്ടുംപാടം: അമരമ്പലത്ത് ആദിവാസികളുടെ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് കോളനി നിവാസികളില്‍നിന്ന് പണം കൈപ്പറ്റിയ കരാറുകാരന്‍ മുങ്ങിയ വിഷയവുമായി ബന്ധപ്പെട്ട് കോളനി നിവാസികള്‍ ജില്ല കലക്ടറെ കണ്ടു. പാട്ടക്കരിമ്പ്, ചേലോട് കോളനി ഗുണഭോക്താക്കളാണ് വെള്ളിയാഴ്ച രാവിലെ മലപ്പുറത്തെത്തി കലക്ടറെ പരാതി ബോധിപ്പിച്ചത്. ഐ.ടി.ഡി.പിയുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കകം പ്രശ്നപരിഹാരം കാണാന്‍ നിർദേശം നല്‍കാമെന്നും പരിഹാരമായില്ലെങ്കില്‍ വീണ്ടും കലക്ടറെ സമീപിക്കാന്‍ ആവശ്യപ്പെട്ടതായും പട്ടക്കരിമ്പ് കോളനിയിലെ കൊച്ചു രവി പറഞ്ഞു. വ്യാഴാഴ്ചയായിരുന്നു കരാറുകാരന്‍ കോളനികളിലെ പണി പൂര്‍ത്തിയാക്കാത്ത വീടുകളുടെ ഗുണഭോക്താക്കള്‍ക്ക് പണം തിരിച്ചുനല്‍കാമെന്ന് പൂക്കോട്ടുംപാടം പൊലീസുമായുണ്ടാക്കിയ ധാരണ. എന്നാല്‍, അന്നേദിവസം കരാറുകാരന്‍ ഫോണ്‍ എടുക്കുകയോ, തിരിച്ച് വിളിക്കുകയോ ചെയ്യാതെ ആദിവാസികളെ കബളിപ്പിക്കുകയായിരുന്നു. ചേലോട്, പാട്ടക്കരിമ്പ് ആദിവാസി കോളനികളിലെ 27 വീടുകളുടെ നിര്‍മാണത്തിനാണ് എസ്റ്റിമേറ്റ് പ്രകാരം തുക കരാറുകാരന് കൈമാറിയത്. എന്നാല്‍, വീടുപണി പൂര്‍ത്തിയാക്കാത്ത 14 വീടുകളുടെ തുകയാണ് ജൂലൈ 19ന് ഗുണഭോക്താക്കള്‍ക്ക് തിരിച്ചുനല്‍കാമെന്ന് കരാറുകാരന്‍ പൊലീസ് മുഖേന ഉറപ്പുനല്‍കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.