പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമപഞ്ചായത്തിൽ അജൈവ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് തുടക്കമായി. വീടുകളിൽനിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ വാർഡുകൾ അടിസ്ഥാനത്തിൽ ഹരിതസേന അംഗങ്ങളുടെ സഹായത്തോടെ കയറ്റി അയക്കാൻ തുടങ്ങി. കോഴിക്കോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കളർ കേരള ഏജൻസിയാണ് പഞ്ചായത്തിലെ മാലിന്യങ്ങൾ കൊണ്ടുപോകാൻ കരാർ ഏറ്റെടുത്തത്. ജൂലൈ 21 മുതല്‍ ആഗസ്റ്റ് ആറുവരെ യഥാക്രമം പൊട്ടിക്കല്ല്, പാട്ടക്കരിമ്പ്, കവളമുക്കട്ട, ചുള്ളിയോട്, അയ്യപ്പന്‍ കുളം, ചെട്ടിപ്പാടം, തോട്ടക്കര, മമ്പറ്റ, ചേലോട്, ഉപ്പുവള്ളി, തട്ടിയേക്കല്‍, പൂക്കോട്ടുംപാടം, പാറക്കപ്പാടം, ഉള്ളാട്, അമരമ്പലം സൗത്ത്, പുതിയകളം, നരിപൊയില്‍ വാര്‍ഡുകളില്‍നിന്ന് മാലിന്യങ്ങള്‍ ശേഖരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ടി.കെ കോളനിയിൽ നടന്ന പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത അജൈവ മാലിന്യങ്ങള്‍ വാഹനത്തിലേക്ക് കയറ്റി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ കളരിക്കൽ സുരേഷ് കുമാർ, അനിത രാജു, ഗംഗാദേവി ശ്രീരാഗം, ബ്ലോക്ക് പഞ്ചായത്ത് അംഗം രത്ന ഗോപി, പഞ്ചായത്ത് സെക്രട്ടറി വി. ശിവദാസൻ നായർ, വാർഡ് അംഗം ബിന്ദു പല്ലാട്ട് എന്നിവർ സംസാരിച്ചു. മറ്റു പഞ്ചായത്ത് ജനപ്രതിനിധികൾ, ഹരിതസേന അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.