കനത്ത മഴ തുപ്പനാട് പുഴയിൽ ജലനിരപ്പ് ഉയർന്നു; തെങ്ങ് വീണ് വീട് തകർന്നു കല്ലടിക്കോട്: മലയോര മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ തുപ്പനാട് പുഴയിൽ ജലം ഉയർന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വാഴ, തെങ്ങ് തോട്ടങ്ങളിൽ വെള്ളം െകട്ടിനിൽക്കുകയാണ്. ഗ്രാമപഞ്ചായത്തിലെ കരിമ്പ ഒന്ന് വില്ലേജിൽ തെങ്ങ് വീണ് വീട് തകർന്നു. വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ ആളപായമുണ്ടായില്ല. കാഞ്ഞിരാനി സുകുമാരെൻറ വീടാണ് തകർന്നത്. സംഭവസ്ഥലം റവന്യൂ ഉദ്യോഗസ്ഥർ സന്ദർശിച്ചു. പടം) അടിക്കുറിപ്പ്: തെങ്ങ് വീണ് തകർന്ന കാഞ്ഞിരാനി സുകുമാരെൻറ വീട് /pw - File Kalladikode Veed
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.