ഫർണിച്ചർ വിതരണം

ശ്രീകൃഷ്ണപുരം: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം കുളക്കാട്ടുകുറുശ്ശി ഖാദി കേന്ദ്രത്തിലേക്ക് അനുവദിച്ച ഫർണിച്ചർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ഷാജു ശങ്കർ വിതരണം ചെയ്തു. പഞ്ചായത്ത് അംഗം രാജൻ കല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു. വി. ശിവദാസ്, എം.വി. ജയം, പി. ബാലചന്ദ്രൻ, അനിത എന്നിവർ സംസാരിച്ചു. ചെറുകിട വ്യാപാര, വ്യവസായ സംരംഭകർക്ക് ശിൽപശാല ശ്രീകൃഷ്ണപുരം: ബ്ലോക്ക് വ്യവസായ വികസന ഓഫിസ് നേതൃത്വത്തിൽ ചെറുകിട വ്യാപാര-വ്യവസായ സംരംഭകർക്ക് ശിൽപശാല സംഘടിപ്പിക്കുന്നു. സംരംഭങ്ങൾ ആരംഭിക്കാനുദ്ദേശിക്കുന്നവർക്കും നിലവിലുള്ളവയെ പുനരുദ്ധരിക്കുന്നതിനും വിപുലീകരിക്കുന്നതിനും താൽപര്യമുള്ളവർക്ക് ശിൽപശാലയിൽ പങ്കെടുക്കാം. ജൂൈല 23ന് ഉച്ചക്ക് രണ്ടിന് ബ്ലോക്ക് ഹാളിൽ നടത്തുന്ന ശിൽപശാലയിൽ ജില്ല, താലൂക്കുതല ഉദ്യോഗസ്ഥർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.