ആത്തൂർ കൊമ്പനെ വിരട്ടാൻ പഞ്ചായത്ത് വക പടക്കം

പറമ്പിക്കുളം: ആത്തൂർ കൊമ്പനെ വിരട്ടാൻ പഞ്ചായത്ത് വക പടക്കങ്ങൾ. ആറിലധികം പേരുടെ ജീവനെടുത്ത ആത്തൂർ കൊമ്പനെ വിരട്ടാൻ മുതലമട പഞ്ചായത്തി‍​െൻറ നേതൃത്വത്തിലാണ് പടക്കം വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡൻറ് ബേബി സുധ ഉദ്ഘാടനം ചെയ്തു. കൊടുവായൂർ പഞ്ചായത്ത് പ്രസിഡൻറ് ജി. കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. ചെമ്മണാമ്പതിയിൽ ജനങ്ങളെ വിറപ്പിച്ച ആത്തൂർ കൊമ്പനാണ് മല കയറി തേക്കടി കോളനിയിലെത്തിയത്. ആത്തൂർ കൊമ്പനെ വിരട്ടാൻ പ്രത്യേകം സംവിധാനങ്ങൾ എത്തിക്കുമെന്ന് ഉറപ്പ് ഉണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് ആദിവാസികൾ പറയുന്നു. കുങ്കിയാനകളെ ഉപയോഗിച്ച് കൊമ്പനെ പിടികൂടി ആനകളുടെ സംരക്ഷണ കേന്ദ്രത്തിൽ എത്തിക്കാൻ നടപടിയെടുക്കണമെന്നാണ് തേക്കടിയിലെ ആദിവാസികളുടെ ആവശ്യം. എൻ.ജി.ഒ അസോസിയേഷൻ ബ്രാഞ്ച് സമ്മേളനം ആലത്തൂർ: സർക്കാർ ജീവനക്കാരുടെ ഭവന വായ്പ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എൻ.കെ. ബെന്നി ആവശ്യപ്പെട്ടു. അസോസിയേഷൻ ആലത്തൂർ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡൻറ് ആർ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. രവീന്ദ്രൻ, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ടി.വി. രാമദാസ്, ടി.ജി. കുട്ടപ്പൻ, കെ. ദിലീപ് കുമാർ, ആനന്ദകുമാർ, മത്തായി, മണികണ്ഠൻ, മുജീബ്റഹ്മാൻ, ടി.ജി. ജയശ്രീ, ആർ. ശ്രീജിത്ത്‌, സുനിൽ, ഭാസ്കരൻ, കെ. സരസ്വതി, രാജൻ, കെ.എ. ജോർജ്, സി. കൃഷ്ണൻ, പി.എം. മുരളീധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആർ. വിശ്വനാഥൻ (പ്രസി.), എസ്. ഭാസ്കരൻ (സെക്ര.), ശബരി ഗിരീഷ് (ട്രഷ.). കെ.ജി.ഒ.എ കോർണർ യോഗങ്ങൾ ചേർന്നു പാലക്കാട്: കേന്ദ്ര സർക്കാറി‍​െൻറ ജനദ്രോഹ നയങ്ങൾ തിരുത്തുക, കേരള സർക്കാറി‍​െൻറ ജനപക്ഷ നയങ്ങളെ ശക്തിപ്പെടുത്തുക, പി.എഫ്, ആർ.ഡി.എ ബിൽ പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ.ജി.ഒ.എ നടത്തുന്ന ജില്ല മാർച്ചും ധർണയും വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് കോർണർ യോഗങ്ങൾ നടത്തി. പാലക്കാട് ഓഡിറ്റ് ഓഫിസ്, മലമ്പുഴ, മണ്ണാർക്കാട് എന്നിവിടങ്ങളിൽ നടന്ന യോഗങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇ.കെ. ബിജു ജാൻ ഉദ്ഘാടനം ചെയ്തു. ഐ. ഷാഹുൽ ഹമീദ്, കെ.ടി. റെജിമോൻ, പി.ബി. പ്രീതി, രതീശൻ, കെ.ആർ. രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.