നിലമ്പൂർ ജില്ല ആശുപത്രി; ഡയാലിസിസ് യൂനിറ്റ് വിപുലീകരണത്തിന്​ മൂന്ന്​ കോടി

നിലമ്പൂര്‍: ജില്ല ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രവുമായി ബന്ധപ്പെട്ട് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ വരുന്നു. ഇതിനായി മൂന്ന് കോടി രൂപ വിനിയോഗിക്കാൻ തീരുമാനം. പി.വി. അൻവർ എം.എൽ.എയുടെ നേതൃത്വത്തിൽ ബുധനാഴ്ച ആശുപത്രിയിൽ നടന്ന ചർച്ചയിലാണ് തീരുമാനം. എന്‍.ആര്‍.എച്ച്.എം ഫണ്ടുപയോഗിച്ചാവും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക. ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിനായി പുതിയ കെട്ടിടം നിർമിക്കുകയോ നിലവിലുള്ള സ്ഥലം ഉപയോഗിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയോ ചെയ്യും. ഇതിനായുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനാണ് എം.എല്‍.എ ജില്ല ആശുപത്രിയിലെത്തി അധികൃതരുമായി ചര്‍ച്ച നടത്തിയത്. ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് തുടങ്ങുന്നതിനായി എം.ബി. രാജേഷ് എം.പിയുടെ ഫണ്ടില്‍നിന്ന് 30 ലക്ഷം രൂപ ലഭ്യമാക്കാനാകുമെന്നും എം.എല്‍.എ പറഞ്ഞു. അടുത്ത് നടക്കുന്ന എച്ച്.എം.സി യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. എന്‍.ആര്‍.എച്ച്.എം ജില്ല പ്രോജക്ട് മാനേജര്‍ ഡോ. ആര്‍. ഷിബുലാല്‍, നിലമ്പൂര്‍ ജില്ല ആശുപത്രി സുപ്രണ്ട് ഡോ. സി. ഹമീദ്, ജൂനിയര്‍ സുപ്രണ്ട് പി. വിജയകുമാര്‍, ആശിപത്രി മാനേജ്മ​െൻറ് കമ്മിറ്റി അംഗങ്ങള്‍, സി.പി.എം പ്രതിനിധികളായ ഇ. പത്മാക്ഷന്‍, അരുമ ജയകൃഷ്ണന്‍, മാട്ടുമ്മല്‍ സലീം തൂടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.