ഒറ്റപ്പാലം: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട മജിസ്റ്റീരിയൽതല അന്വേഷണ റിപ്പോർട്ട് ജില്ല കലക്ടർക്ക് സമർപ്പിച്ചു. സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് കൂടിയായ ഒറ്റപ്പാലം സബ് കലക്ടർ ജെറോമിക് ജോർജാണ് റിപ്പോർട്ട് കൈമാറിയത്. എഫ്.ഐ.ആറും ഇൻക്വസ്റ്റ് റിപ്പോർട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടും പരിശോധിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചത്. ജില്ല മജിസ്‌ട്രേറ്റ് കൂടിയായ കലക്ടർ ഇത് മനുഷ്യാവകാശ കമീഷന് കൈമാറും. പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം മണ്ണാർക്കാട് എസ്.സി, എസ്.ടി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.