െകാണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ 18.23 ലക്ഷത്തിെൻറ സ്വർണം പിടികൂടി. ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസും എയർ കസ്റ്റംസുമാണ് 591 ഗ്രാം സ്വർണം പിടിച്ചത്. കാസർകോട് പള്ളിക്കര മസ്തിഗുഡ അബ്ദുൽ ഹാരിസിൽനിന്ന് 314 ഗ്രാം സ്വർണമാണ് പിടിച്ചത്. ഇയാൾ കഴിഞ്ഞ ദിവസം ദുബൈയിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസിലാണ് കരിപ്പൂരിലെത്തിയത്. ബാഗേജിൽ സ്വർണകോയിൻ, മിഠായി, ചോക്ലേറ്റ് കവറിനുള്ളിൽ ഫോയിൽ രൂപത്തിലാക്കി കടത്താനായിരുന്നു ശ്രമം. 9.68 ലക്ഷത്തിെൻറ സ്വർണമാണ് കണ്ടെടുത്തത്. കാസർകോട് ഹദ്ദാദ് നഗർ ബേക്കൽ കുന്നിൽ വീട്ടിൽ ഷംസീറിൽനിന്ന് എയർ കസ്റ്റംസ് 277 ഗ്രാം സ്വർണം പിടികൂടി. ബാഗേജിൽ മിഠായി, ചോക്ലേറ്റ് കവറിനുള്ളിൽ ഫോയിൽ രൂപത്തിലാക്കി കടത്താനായിരുന്നു ഇയാളുടെയും ശ്രമം. ഷംസീറിൽനിന്ന് പിടികൂടിയ സ്വർണത്തിന് 8.55 ലക്ഷം രൂപ വില വരും. ഇയാൾ ബഹ്റൈനിൽനിന്നുള്ള ഗൾഫ് എയറിലാണ് കരിപ്പൂരിെലത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.