കരിപ്പൂരില്‍ വിദഗ്ധ സംഘം പരിശോധന തുടങ്ങി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തി​െൻറ ഭാവി വികസന പദ്ധതികൾക്കായി വിമാനത്താവള അതോറിറ്റിയുെട വിദഗ്ധ സംഘത്തി​െൻറ പരിശോധന ആരംഭിച്ചു. അതോറിറ്റി െചന്നൈ മേഖല കേന്ദ്രത്തിലെ എക്സിക്യൂട്ടിവ് ഡയറക്ടർ എസ്. ശ്രീകുമാർ, ഡല്‍ഹി കേന്ദ്രത്തിലെ എന്‍ജിനീയറിങ് വിഭാഗത്തിലെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എസ്. സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കരിപ്പൂരില്‍ പരിശോധന ആരംഭിച്ചത്. വിമാനത്താവള അതോറിറ്റി ചെയർമാൻ ഗുരുപ്രസാദ് മെഹ്പാത്ര 24ന് സന്ദർശനം നടത്തുന്നതിന് മുന്നോടിയായാണ് പരിശോധന. മുഖ്യമന്ത്രി പിണറായി വിജയൻ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനെ കഴിഞ്ഞമാസം സന്ദർശിച്ചിരുന്നു. തുടർന്നാണ് അതോറിറ്റി ചെയർമാൻ കരിപ്പൂർ സന്ദർശിക്കാൻ തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.