തൊടികപ്പുലം മണ്ണേങ്കളം റോഡിലെ പാലം തകർന്നു

വണ്ടൂർ: തൊടികപ്പുലം മണ്ണേങ്കളം റോഡിലെ കാക്കാത്തോട് പാലം തകർന്ന് അപകടം. ഇതുകാരണം റെയിൽവേ സ്റ്റേഷൻ റോഡിൽ ഗതാഗതം മുടങ്ങി. അപകടം പുലർച്ചയായതിനാൽ ദുരന്തം ഒഴിവായി. ബസ് റൂട്ടുകൾ അടക്കമുള്ള പ്രദേശത്തെ പ്രധാന റോഡിലെ പാലമാണ് ഇടിഞ്ഞുതാഴ്ന്നത്. 1981ൽ നിർമിച്ച പാലം തകർച്ച ഭീഷണിയിലായിരുന്നു. ഇത് നേരത്തേ പലതവണ വാർത്തയായിരുന്നു. സംരക്ഷണഭിത്തികൾ തകർന്ന പാലം പുതുക്കി പണിയണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനിടക്കാണ് ചൊവ്വാഴ്‌ച പുലർച്ച അപകടമുണ്ടായതെന്ന് പ്രദേശവാസിയായ പി.കെ. അലവി പറഞ്ഞു. ടാപ്പിങ് തൊഴിലാളികളാണ് പാലം തകർന്നത് കണ്ടത്. പിന്നീട്, നാട്ടുകാർ ഇടപെട്ട് അപകട സൂചനകൾ സ്ഥാപിച്ചു. പാലം തകർന്നതോടെ റെയിൽവേ സ്റ്റേഷൻ, പൊങ്കിയംകുന്ന് പട്ടികജാതി കോളനി പ്രദേശങ്ങളിലേക്കുള്ള ബസ് സർവിസും നിലച്ചു. ഇതോടെ കിലോമീറ്ററുകൾ ചുറ്റി കരുവാറ്റക്കുന്ന് വഴി യാത്ര നടത്തേണ്ട ഗതികേടിലാണ് നാട്ടുകാർ. പാലത്തി‍​െൻറ അപകടാവസ്ഥ നിരവധി തവണ ബന്ധപ്പെട്ടവരെ അറിയിച്ചതാണെന്നും അവഗണനയിൽകഴിഞ്ഞ പാലം ഉടൻ നന്നാക്കാൻ ആവശ്യമായ നടപടികളുണ്ടാവുമെന്നും പാണ്ടിക്കാട് പഞ്ചായത്ത് ഏഴാം വാർഡ് അംഗം ടി. ശ്രീദേവി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.