ലോകക്കപ്പ് ഫുട്ബാളിന് വിടയേകി സൗഹൃദ സന്ദേശയാത്ര

കാളികാവ്: ലോകക്കപ്പ് ഫുട്ബാൾ മേളക്ക് വിടയേകി കാളികാവ് ഫ്രണ്ട്‌സ് ക്ലബ് സൗഹൃദ സന്ദേശ യാത്രയും സംഗമവും ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു. പഴയ ഫുട്ബാള്‍ താരം മോയിന്‍ ഹാജി പന്ത് ഗോള്‍ പോസ്റ്റിലേക്ക് തട്ടി ഉദ്ഘാടനം ചെയ്തു. ഇരുന്നൂറോളം ആളുകള്‍ പങ്കെടുത്തു മത്സരത്തിൽ ഫർഹാൻ ഒന്നാംസ്ഥാനവും ജിയാദ്, റായിദ് മുള്ളൻ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വര്‍ഗീയത തുലയട്ടെ സൗഹൃദം നിലനില്‍ക്കട്ടെ ഫുട്ബാളിലൂടെ എന്ന ആശയം മുന്‍നിര്‍ത്തിയായിരുന്നു സന്ദേശ യാത്ര ആരംഭിച്ചത്. ലോകക്കപ്പ് ഫുട്ബാള്‍ മേളയില്‍ പങ്കെടുത്ത എല്ലാ ടീമുകളുടെ ആരാധകരും പങ്കെടുത്തു. സാബു കുറുക്കന്‍, റാഷിദ് എടപ്പെറ്റ, സിനാന്‍ പൂന്താനത്ത്, നാസറുദ്ദീന്‍ കാളികാവ്, അനസ് പൂന്താനത്ത്, ജവഹര്‍ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.