ഫാസിലിന് താങ്ങാവാന്‍ കാരുണ്യവഴിയില്‍ ഓടി ഓട്ടോ തൊഴിലാളികള്‍

കാളികാവ്: ജീവിത വഴിയില്‍ പതിവ് തെറ്റാതെ ഒടുന്ന കാളികാവ് ജങ്ഷനിലെ ഓട്ടോ തൊഴിലാളികള്‍ തിങ്കളാഴ്ച സര്‍വിസ് നടത്തിയത് സ്വന്തം കുടുംബം പോറ്റാനായിരുന്നില്ല. പ്രവാസിയായ മാളിയേക്കല്‍ സ്വദേശി ഫാസിലി‍​െൻറ ചികിത്സക്കായിരുന്നു നിലമ്പൂര്‍ റോഡില്‍ പാര്‍ക്ക് ചെയ്ത് സര്‍വിസ് നടത്തുന്ന കാളികാവിലെ നാല്‍പതോളം ഓട്ടോകള്‍ സര്‍വിസ് നടത്തിയത്. തിങ്കളാഴ്ച രാവിലെ കാളികാവ് എസ്.ഐ ജെ.ജെ. കുര്യാക്കോസ് ആദ്യ ഓട്ടം ഓടി ഉദ്ഘാടനം ചെയ്തു. ചോക്കാട് പഞ്ചായത്തിലെ മാളിയേക്കലിലെ കുന്നുമ്മല്‍ ഫാത്തിമയുടെ മകനായ ഫാസിലി‍​െൻറ (31) വൃക്കകൾ തകരാറിലായി പ്രയാസപ്പെടുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഫാസിലി‍​െൻറ ജീവിതം തിരിച്ചുപിടിക്കാന്‍ 40 ലക്ഷം രൂപ വേണം. സാമ്പത്തിക ശേഷിയില്ലാത്ത കുടുംബത്തിന് അത്താണി നാട്ടുകാരുടെ കനിവ് മാത്രമാണ്. കാളികാവ് നിലമ്പൂര്‍ റോഡിലെ നാല്‍പതോളം ഓട്ടോകളാണ് തിങ്കളാഴ്ച കാരുണ്യവഴിയിൽ സർവിസ് നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.