വനിത കമീഷൻ അദാലത്ത് നാളെ പാലക്കാട്: കേരള വനിത കമീഷൻ ജില്ലയിൽ സംഘടിപ്പിക്കുന്ന അദാലത്ത് വ്യാഴാഴ്ച രാവിലെ 10ന് ജില്ല പഞ്ചായത്ത് ഹാളിൽ നടക്കും. കേരള വിക്ടിം കോമ്പൻസേഷൻ പദ്ധതി ബോധവത്കരണ ക്ലാസുകൾ 23 മുതൽ പാലക്കാട്: കേരള ലീഗൽ സർവിസ് അതോറിറ്റിയുടെ കേരള വിക്ടിം കോമ്പൻസേഷൻ സ്കീമിനെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ് ജൂലൈ 23ന് രാവിലെ 10ന് കലക്ടറേറ്റ് സമ്മേളന ഹാളിൽ ജില്ല ജഡ്ജി കെ.പി. ഇന്ദിര ഉദ്ഘാടനം ചെയ്യും. കുറ്റകൃത്യങ്ങളെ അതിജീവിച്ചവർക്കും കുറ്റകൃത്യങ്ങളിലകപ്പെട്ട് മരണമടഞ്ഞവരുടെ ആശ്രിതർക്കുമുള്ള സർക്കാറിെൻറ നഷ്ടപരിഹാര പദ്ധതിയാണിത്. ഒറ്റപ്പാലത്ത് ജൂലൈ 25നും ആലത്തൂരിൽ 27നും ചിറ്റൂരിൽ 28നുമാണ് ക്ലാസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.