പാലക്കാട്: നാലുവർഷത്തെ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് കാർഡുമായി എം.ബി. രാജേഷ് എം.പി. വിവിധ മേഖലകളിൽ എം.പി ഫണ്ട് വിതരണം ചെയ്തിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ മേഖലക്കാണ് മുൻഗണന നൽകിയിട്ടുള്ളതെന്ന് റിപ്പോർട്ട് കാർഡ് അവതരിപ്പിച്ച് അദ്ദേഹം പറഞ്ഞു. എം.പി ഫണ്ടിെൻറ 86.98 ശതമാനം ഇതുവരെ വിനിയോഗിച്ചുകഴിഞ്ഞു, ഓരോ മാസവും ഇത് മാറും. കാലാവധി പൂർത്തിയാവുന്നതിന് മുമ്പായി ഫണ്ട് വിനിയോഗം നൂറുശതമാനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിനായി ഭാഷ ലാബുകൾ സ്ഥാപിക്കുമെന്ന് എം.പി പറഞ്ഞു. ഇത്തരത്തിലൊരു സംവിധാനം ആദ്യമായിട്ടാണ്. ഇംഗ്ലീഷ് ഭാഷ പഠനം മെച്ചമാക്കുന്നതിന് ലാംഗ്വേജ് ലാബുകൾ സ്ഥാപിക്കാനുള്ള ഹാർഡ്വെയറുകൾ വാങ്ങാൻ എം.പി ഫണ്ടിൽനിന്ന് തുക അനുവദിക്കും. സോഫ്റ്റ്വെയറുകളുടെ കാര്യത്തിൽ മറ്റ് സാധ്യതകൾ തേടും. ഇക്കാര്യം ഐ.ടി അറ്റ് സ്കൂളുമായി സംസാരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഞ്ച് ഐ.ഐ.ടികളിൽ അവസാനം പ്രഖ്യാപിച്ചതാണ് പാലക്കാട്ടേത്. എന്നാൽ, മെച്ചപ്പെട്ട താൽക്കാലിക കാമ്പസിൽ പ്രവർത്തനം തുടങ്ങാൻ സാധിച്ചു. കേന്ദ്രമന്ത്രിയുടെ സമയം കിട്ടാത്തതിനാലാണ് സ്ഥിരം കാമ്പസിന് തറക്കല്ലിടൽ വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലക്ക് പാസ്പോർട്ട് സേവാ കേന്ദ്രം ലഭിച്ചു. ഒറ്റപ്പാലത്തെയും ഷൊർണൂരിലെയും സർക്കാർ ആശുപത്രികളിൽ സൗജന്യ ഡയാലിസിസ് കേന്ദ്രങ്ങളായി. ഒറ്റപ്പാലത്തേതിൽ അയൽജില്ലകളിൽനിന്ന് വരെയുള്ളവർ ഡയാലിസിസിനായി എത്തുന്നുണ്ടെന്നും ആരും നിരാശരാവുന്നില്ലെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.