തൂക്കുപാലത്തിൽനിന്ന്​ യുവതി പുഴയിൽ ചാടിയതായി സൂചന

നിലമ്പൂർ: മമ്പാട് പുള്ളിപ്പാടം തൂക്കുപാലത്തിൽ നിന്ന് വണ്ടൂർ വെള്ളാമ്പ്രം സ്വദേശിനിയായ യുവതി ചാലിയാറിൽ ചാടിയതായി സംശയം. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവമെന്നാണ് സൂചന. തിങ്കളാഴ്ച കറുകമണ്ണയിലെ ബന്ധുവീട്ടിലേക്ക് വന്ന യുവതി വൈകീട്ട് ആറോടെ ബന്ധുവിനോടൊപ്പം മമ്പാട് അങ്ങാടിയിൽ ബസ് കയറാനെത്തിയിരുന്നു. ബന്ധു മടങ്ങിയ ശേഷം യുവതി പുള്ളിപ്പാടം കടവിലേക്ക് തന്നെ പോയതായി വിവരം ലഭിച്ചു. ഇവർ ധരിച്ചതെന്ന് കരുതുന്ന ചെരിപ്പുകൾ തൂക്കുപാലത്തിൽ കണ്ടെത്തി. ഇതോടെയാണ് പുഴയിൽ ചാടിയതാണെന്ന് സംശയമുയർന്നത്. നിലമ്പൂർ തഹസിൽദാർ യു. സുഭാഷ് ചന്ദ്രബോസ്, ഡെപ്യൂട്ടി തഹസിൽദാർമാരായ പി. ചന്ദ്രമോഹൻ, എം. രാജഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ നിലമ്പൂർ പൊലീസ്, ഫയർ റെസ്ക‍്യൂ ഫോഴ്സ്, ട്രോമാകെയർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി. ചാലിയാറിൽ വെള്ളം നിറഞ്ഞ് ഒഴുകുന്നത് തിരച്ചിലിന് തടസ്സമാകുന്നുണ്ട്. പടം:2- ചാലിയാർ പുഴയിൽ കാണാതായ യുവതിക്കായി തിരച്ചിൽ നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.