മലപ്പുറം: നാലുതവണ സമയം പുനഃക്രമീകരിച്ച കെ.എസ്.ആർ.ടി.സി മലപ്പുറം-മൈസൂരു സൂപ്പർ ഫാസ്റ്റ് ബസ് തൃശൂർ ഡിപ്പോയിലേക്ക് മാറ്റാൻ നീക്കം. ഇടക്കിടെ സർവിസ് മുടങ്ങുന്ന ബസ്, വരുമാനം കുറവാണെന്ന കാരണം പറഞ്ഞാണ് തൃശൂരിലേക്ക് കൊണ്ടുപോവുന്നത്. ഇതിെൻറ ഭാഗമായി മൈസൂരു സ്റ്റേഷൻ മാസ്റ്റർ ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. മലപ്പുറത്തേതെന്ന് സൂചിപ്പിക്കുന്ന ബസിലെ 'എം.പി.എം' ഡിപ്പോ കോഡും നീക്കിയിരിക്കുകയാണ്. പുലർച്ച അഞ്ചിനാണ് ബസ് മലപ്പുറത്തുനിന്ന് മഞ്ചേരി, താമരശ്ശേരി, സുൽത്താൻ ബത്തേരി വഴി മൈസൂരുവിലേക്ക് പോവുന്നത്. ഇതിന് തൊട്ടുമുമ്പാണ് കോഴിക്കോട്-മൈസൂരു വണ്ടി താമരശ്ശേരിയിലും തിരുവനന്തപുരം-കൽപറ്റ ബസ് മഞ്ചേരിയിലുമെത്തുകയെന്നത് വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ട്. സമയം മാറ്റണമെന്ന് ജീവനക്കാർ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും അഞ്ചാം തവണയും ഇതിന് മുതിരേണ്ടെന്നാണ് അധികൃതരുടെ നിലപാട്. വൈകീട്ട് 5.20നാണ് മടക്കം. അഞ്ചിന് തൃശൂർ ബസും മൈസൂരുവിൽനിന്ന് പുറപ്പെടുന്നത് മലപ്പുറം സർവിസിന് തിരിച്ചടിയാണ്. മലപ്പുറം-മൈസൂരു സൂപ്പർ ഫാസ്റ്റിന് നിലവിൽ റിസർവേഷൻ ഇല്ല. ഇടക്ക് ഈ സംവിധാനം ഉണ്ടായിരുന്നെങ്കിലും ഇടക്കിടെ സമയം മാറ്റുന്നത് കാരണം പുനഃസ്ഥാപിച്ചില്ല. ശരാശരി 8000 രൂപയാണ് വരുമാനം. ഏതാനും വർഷം മുമ്പ് മലപ്പുറത്തിെൻറ ബംഗളൂരു സർവിസ് നഷ്ടമായിരുന്നു. മൈസൂരു ബസ് കൂടി നിർത്തലാക്കുന്നതോടെ അന്തർ സംസ്ഥാന സർവിസ് ഊട്ടിയിലേക്ക് മാത്രമായി ചുരുങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.