മലപ്പുറം: രാമായണ മാസാചരണത്തിെൻറ ഭാഗമായി വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കിയതായി ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രങ്ങളില്‍ രാമായണ പാരായണം, രാമായണ വൈജ്ഞാനിക മത്സരങ്ങൾ, അഖണ്ഡരാമായണ പാരായണം തുടങ്ങിയവയും പഞ്ചായത്ത് സമിതികളുടെ ആഭിമുഖ്യത്തില്‍ രാമായണ സെമിനാറുകള്‍, ജൂലൈ 22ന് വൈജ്ഞാനിക മത്സരങ്ങള്‍, 29ന് താലൂക്ക്തല മത്സരങ്ങള്‍, ആഗസ്റ്റ് അഞ്ചിന് ജില്ലതല രാമായണ കലോത്സവം തുടങ്ങിയ പരിപാടികളുമാണ് നടക്കുക. വാർത്തസമ്മേളനത്തില്‍ എൻ.സി.വി. നമ്പൂതിരി, കെ.പി. ശിവരാമൻ, പി.പി. മോഹൻകുമാർ, എം. കൃഷ്ണദീപ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.