കാട്ടാന ആക്രമണം: 20ന് സർവകക്ഷി യോഗം

നിലമ്പൂർ: കാട്ടാനയുടെ ആക്രമണത്തിൽ തുടർച്ചയായി മനുഷ‍്യ ജീവനുകൾ പൊഴിയുന്ന സാഹചര‍്യത്തിൽ അടിയന്തര നടപടികൾക്കായി ഈ മാസം 20ന് മൂത്തേടത്ത് സർവകക്ഷിയോഗം വിളിക്കുമെന്ന് പി.വി. അൻവർ എം.എൽ.എ പറഞ്ഞു. മൂത്തേടം പഞ്ചായത്ത് ഓഫിസിൽ രാവിലെ പത്തിനാണ് യോഗം. മൂത്തേടത്ത് കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ജനകീയ കമ്മിറ്റി പൊതുവേദിയാണെന്ന് കരുതുന്നില്ലെന്നും എം.എല്‍.എ പറഞ്ഞു. യോഗത്തിലേക്ക് ഡി.എഫ്.ഒ ഉള്‍പ്പെടെയുള്ളവരെയും മുഴുവന്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളെയും പ്രദേശ വാസികളെയും പങ്കെടുപ്പിക്കും. സംഭവത്തി‍​െൻറ ഗൗരവം വനം വകുപ്പു മന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ധനസഹായം മരിച്ചയാളുടെ ആശ്രിതർക്ക് ഉടന്‍ ലഭ്യമാക്കുമെന്നും എം.എല്‍.എ പറഞ്ഞു. വന്യമൃഗശല‍്യം തടയാൻ കേന്ദ്രത്തി‍​െൻറ കൂടി സഹായം ലഭിക്കേണ്ടതുണ്ടെന്നും ഇതിനുള്ള ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.