പൂക്കോട്ടുംപാടം: ആക്രിക്കടയുടെ മറവിൽ മദ്യവിൽപന നടത്തുകയായിരുന്ന മധ്യവയസ്കനെ പൊലീസ് പിടികൂടി. പൂക്കോട്ടുംപാടം അഞ്ചാംമൈലിൽ ആക്രിക്കച്ചവടം നടത്തുന്ന അമരമ്പലം പുതിയക്കോട് ഉണ്ണികൃഷ്ണനെയാണ് (കുഞ്ഞാണി -66) രഹസ്യ വിവരത്തെ തുടർന്ന് പൂക്കോട്ടുംപാടം അഡീഷനൽ എസ്.ഐ ജോർജ് ചെറിയാനും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. ആക്രി സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ചു വെച്ച നിലയിൽ 14 കുപ്പികളിലായി വിവിധ ബ്രാൻഡുകളിലുള്ള ആറേ മുക്കാൽ ലിറ്റർ വിദേശമദ്യമാണ് പിടികൂടിയത്. ഇതേ കേസിൽ മുമ്പ് പിടിയിലായിട്ടുള്ള ഇയാൾ കോടതിയുടെ വിചാരണ നേരിട്ടു കൊണ്ടിരിക്കുകയാണ്. എ.എസ്.ഐമാരായ എം.കെ. നാസർ, പി.കെ. രവികുമാർ, എ.പി. അൻസാർ, ടി. വിനീഷ്, ടി. ജോൺ വർഗീസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.