ഭവന വായ്പ പദ്ധതി ബാങ്ക് വഴിയാക്കിയ നടപടി പിന്‍വലിക്കണം -എൻ.ജി.ഒ

നിലമ്പൂര്‍: സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന വായ്പ പദ്ധതി ബാങ്ക് വഴിയാക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എന്‍.ജി.ഒ അസോസിയേഷന്‍ നിലമ്പൂര്‍ ബ്രാഞ്ചി‍​െൻറ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. താലൂക്ക് ഓഫിസില്‍ നടന്ന പരിപാടി ജില്ല ട്രഷറര്‍ സി. വിഷ്ണുദാസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് വൈസ് പ്രസിഡൻറ് വി.പി. രഘുമണി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സുനില്‍ കാരക്കോട്, പി. ഹനീഫ, പി.പി. ദിലീപ് കുമാര്‍, കെ. സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ. മിഥിലേഷ് സ്വാഗതവും കെ. ഷബീറലി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.