എടക്കര: കനത്ത മഴയെ തുടര്‍ന്ന് മൂത്തേടത്ത് വീട് ഭാഗികമായി തകര്‍ന്നു. ഗൃഹനാഥന്‍ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു. സ്‌കൂള്‍പ്പടിയിലെ കളത്തുംപടിയന്‍ മുഹമ്മദിെൻറ വീടിെൻറ ഒരുഭാഗമാണ് തകര്‍ന്നത്. തിങ്കളാഴ്ച പുലര്‍ച്ച രണ്ടുമണിയോടെയാണ് സംഭവം. മുഹമ്മദ് കിടന്നുറങ്ങിയിരുന്ന മുറിയുടെ ചുവര് വലിയ ശബ്ദത്തോടെ വീടിെൻറ പുറംഭാഗത്തേക്ക് മറിഞ്ഞുവീണതാണ് അപകടം ഒഴിവാകാന്‍ കാരണം. വീടിെൻറ പലഭാഗത്തെ ചുവരിലും വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. ഏത് നിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ് വീട് നിലനില്‍ക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.