എടക്കര: കനത്ത മഴയില്‍ പുന്നപ്പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മുണ്ട ആശാരിപ്പൊട്ടിയിലെ ഏഴ് വീട്ടുകാര്‍ കരയിടിച്ചില്‍ ഭീഷണിയില്‍. ഏരിയാടന്‍ അബ്ദുസമദ്, മേലേതില്‍ പോക്കര്‍, പറയിടത്തില്‍ സോളി ജോണ്‍സണ്‍, അരിമ്പ്രക്കുന്നന്‍ കാസിം, പുല്ലേങ്ങല്‍ ജമീല, പുല്ലുവെട്ടി മുത്തു, സഹോദരന്‍ സിദ്ദീഖ് എന്നിവരുടെ വീടുകളാണ് ഇടിച്ചില്‍ ഭീഷണി നേരിടുന്നത്. പുഴക്ക് സംരക്ഷണഭിത്തി നിര്‍മിക്കണമെന്ന നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം അധികൃതര്‍ കാര്യമായെടുത്തിരുന്നില്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ കരയിടിച്ചില്‍ ഭീഷണി നേരിടുന്ന വിവരമറിഞ്ഞ് ജില്ല പഞ്ചായത്ത് അംഗം ഒ.ടി. ജയിംസ്, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഗുതന്‍, ബ്ലോക്ക് അംഗം ടി.എന്‍. ബൈജു, വാര്‍ഡ് അംഗം തേറമ്പത്ത് അബ്ദുല്‍ കരീം, വഴിക്കടവ് വില്ലേജ് ഒഫിസര്‍ കെ.എം. സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തില്‍ സംഘം സ്ഥലം സന്ദര്‍ശിച്ചു. ഇവരുടെ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ ജില്ല കലക്ടര്‍ പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.