എടവണ്ണ: 'മാറ്റത്തിനൊരുങ്ങാം, മുന്നിൽ നടക്കാം' എന്ന സന്ദേശവുമായി കെ.എൻ.എം (മർകസുദഅ്വ) സംഘടിപ്പിക്കുന്ന ഏരിയ ലീഡേഴ്സ് അസംബ്ലികൾക്ക് തുടക്കം. 60 കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന അസംബ്ലിയുടെ സംസ്ഥാനതല ഉദ്ഘാടനം കെ.എൻ.എം (മർകസുദഅ്വ) സംസ്ഥാന പ്രസിഡൻറ് സി.പി. ഉമ്മർ സുല്ലമി നിർവഹിച്ചു. ആരാധനാലയങ്ങളുടെയും മതസംഘടനകളുടെയും മതസ്ഥാപനങ്ങളുടെയും നേതൃസ്ഥാനങ്ങളിൽനിന്ന് ലൈംഗിക കുറ്റവാളികളെയും സാമ്പത്തിക തട്ടിപ്പുകാരെയും മാറ്റിനിർത്താൻ വിശ്വാസികൾ ആർജവം കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസിസമൂഹത്തെ കുറ്റകൃത്യങ്ങളിൽനിന്ന് രക്ഷിക്കാൻ ബാധ്യതപ്പെട്ടവർതന്നെ പ്രതിസ്ഥാനത്ത് വരുന്നത് അരാജകത്വത്തിന് വഴിവെക്കും. വി.പി. അഹമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൻ.എം. അബ്ദുൽ ജലീൽ, ഡോ. ജബിർ അമാനി, എ. നൂറുദ്ദീൻ, വി.സി. സക്കീർ ഹുസൈൻ, അബ്ദുസ്സലാം പുത്തൂർ, അൻസാർ ഒതായി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.