കൊച്ചി: കനത്ത മഴയിൽ എറണാകുളം വഴിയുള്ള െറയിൽ ഗതാഗതം താറുമാറായി. മഴയെ തുടർന്ന് ട്രാക്കിൽ വെള്ളം കയറി വൈകീട്ട് ആറോടെ ഒാേട്ടാമാറ്റിക് സിഗ്നലിങ് സംവിധാനം തകരാറിലാവുകയായിരുന്നു. ഇതോടെ എറണാകുളം വഴി പോകേണ്ട ദീർഘദൂര ട്രെയിനുകളടക്കമുള്ളവ വിവിധ സ്റ്റേഷനുകളിൽ മണിക്കൂറുകളോളം നിർത്തിയിട്ടു. 7.10ന് നോർത്ത് സ്േറ്റഷനിൽനിന്ന് പോകേണ്ട പാലരുവി എക്സ്പ്രസ് 50 മിനിറ്റ് വൈകിയാണ് യാത്ര ആരംഭിച്ചത്. തൃപ്പൂണിത്തുറ, മുളന്തുരുത്തി സ്റ്റേഷനുകളിൽ വിവിധ ട്രെയിനുകൾ രാത്രി വൈകിയും പിടിച്ചിട്ടിരിക്കുകയാണ്. പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. തകരാറിലായ ഒാേട്ടാമാറ്റിക് സിഗ്നലിങ് സംവിധാനത്തിന് പകരം മാനുവൽ സിഗ്നലിങ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർവിസ് മുടക്കാതെ െട്രയിനുകൾ കടത്തിവിടാനാണ് ശ്രമിക്കുന്നതെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.